< Back
Oman

Oman
തൊഴിൽനിയമ ലംഘനം; 30 പ്രവാസികൾ പിടിയിൽ
|6 Oct 2023 12:44 AM IST
ഇസ്‌കി വിലായത്തിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും തൊഴിൽ ഇടങ്ങളിലുമായിരുന്നു പരിശോധന.
മസ്കത്ത്: ഒമാനിൽ തൊഴിൽ നിയമ ലംഘനത്തിനെതിരെ പരിശോധനകൾ കർശനമാക്കി അധികൃതർ. ഇസ്ക്കി വിലായത്തിൽ നിന്ന് 30 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
തൊഴിൽ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ദഖിലിയ ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബറർ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഇസ്‌കി വിലായത്തിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും തൊഴിൽ ഇടങ്ങളിലുമായിരുന്നു പരിശോധന. ഇവർക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.