< Back
Oman
4 million visitors to Oman last year; More from India
Oman

തൊഴിൽ നിയമ ലംഘനം; കർശന പരിശോധനയുമായി ഒമാൻ

Web Desk
|
7 Jan 2024 12:45 AM IST

മസ്‌കത്ത് അടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ ജനുവരി ഒന്നുമുതൽ തൊഴിൽ മന്ത്രാലയത്തിന്‍റെ പരിശോധനകൾ കർശനമായി നടന്നുവരികയാണ്‌.

ഒമാനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള കര്‍ശന പരിശോധനയുമായി തൊഴില്‍ മന്ത്രാലയം. മസ്‌കത്ത് അടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ ജനുവരി ഒന്നുമുതൽ തൊഴിൽ മന്ത്രാലയത്തിന്‍റെ പരിശോധനകൾ കർശനമായി നടന്നുവരികയാണ്‌. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർകയിൽ നിന്ന് 66 അനധികൃത തൊഴിലാളികളെ പിടിക്കൂടി. തൊഴിൽ മന്ത്രാലയം, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ മുഖേന നടത്തിയ പരിശോധനനയിലാണ് ഇവർ വലയിലായത്.

സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ഡിസംബറിൽ കരാർ ഒപ്പുവെച്ചിരുന്നു. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ് തൊഴിൽ നിയമ ലംഘന പരിശോധന ശക്തമാക്കിയിരിക്കുന്നത്. പ്രവാസികൾ ഏറെ തിങ്ങി പാർക്കുന്ന മസ്‌കത്ത്, ദോഫാർ, വടക്ക്-തെക്ക് ബാത്തിന എന്നീ നാല് ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പരിശോധന നടത്തുന്നത്.

താമസ രേഖകൾ ശരിയല്ലാത്തവരും വിസ, ലേബർ കാർഡ് എന്നിവ കാലവധി കഴിഞ്ഞവരും പിടിയിലാവും. സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ലേബർ കാർഡിൽ പറഞ്ഞ ജോലി തന്നെയാണോ ചെയ്യുന്നതെന്നും ഉറപ്പാക്കണം. രേഖകളില്ലാതെ ഹോം ഡെലിവറിയും മറ്റും നടത്തുന്നവരും കുടുംങ്ങും. ഒമാൻ സ്വദേശികൾക്കായി നീക്കിവെച്ചിരിക്കുന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരും പുതുക്കാത്തവരും പിടിയിലാവും. നിയമവിരുദ്ധ തൊഴിലാളികളെ തൊഴിൽ വിപണിയിൽ നിന്ന് ഒഴിവാക്കാനും തൊഴിൽ വിപണിയെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കി.

Similar Posts