< Back
Oman
വിസ്താര എയർലൈൻസ്;   മസ്‌കത്ത്-മുംബൈ സർവിസ് ഡിസംബർ 12 മുതൽ
Oman

വിസ്താര എയർലൈൻസ്; മസ്‌കത്ത്-മുംബൈ സർവിസ് ഡിസംബർ 12 മുതൽ

Web Desk
|
13 Nov 2022 1:10 PM IST

ഇന്ത്യൻ വിമാന കമ്പനിയായ വിസ്താര എയർലൈൻസ് ഡിസംബർ 12 മുതൽ മസ്‌കത്ത്-മുംബൈ സെക്ടറിൽ സർവിസ് നടത്തും. ആഴ്ചയിൽ ഏഴ് സർവീസുകൾ വീതം നടത്തുന്നതിനാണ് സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകിയിരിക്കുന്നത്.





എ320 നിയോ എയർക്രാഫ്റ്റ് ആയിരിക്കും സർവീസിനായി ഉപയോഗിക്കുക. ദിവസവും രാത്രി 8.30ന് മുംബൈയിൽനിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.35ന് മസ്‌കത്തിൽ എത്തും. രാത്രി 10.55ന് മസ്‌കത്തിൽനിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം പുലർച്ചെ 3.10ന് മുംബൈയിൽ മടങ്ങിയെത്തും.

Similar Posts