< Back
Oman
വോയ്‌സ് ഓഫ് സലാല വിന്റർ മ്യൂസിക്കൽ നൈറ്റ് നാളെ
Oman

വോയ്‌സ് ഓഫ് സലാല വിന്റർ മ്യൂസിക്കൽ നൈറ്റ് നാളെ

Web Desk
|
6 Feb 2025 2:51 PM IST

ആസിഫ് കാപ്പാട് ഗാനമേള നയിക്കും

സലാല: വോയ്‌സ് ഓഫ് സലാല സംഗീത കൂട്ടായ്മ ഒരുക്കുന്ന മ്യൂസിക്കൽ നൈറ്റ് ഫെബ്രുവരി 7 വെള്ളി വൈകിട്ട് 6.30 ന് ഇത്തീനിൽ നടക്കും. ആസിഫ് കാപ്പാട് നയിക്കുന്ന ഗാനമേളയും വിവിധ കലാ പരിപാടികളും അരങ്ങേറും. ഗർസീസ് റൗണ്ട് എബൗട്ടിന് താഴെയുള്ള ഫാം ഹൗസിൽ ഇതിനായി പ്രത്യേക വേദി ഒരുക്കിയിട്ടുണ്ട്. വോയിസ് ഓഫ് സലാല ഗായകരായ ഷമീജ് കാപ്പാട്, സൽമാൻ കരീം, നൗഷു മാളിയേക്കൽ, ഷസീന അമീർ, ഫിറോസ്,കാർത്തിക എന്നിവരും വേദിയിലെത്തും. മിനിമം നിരക്കിൽ കേരളീയ ഭക്ഷണവും മൈതാനിയിൽ ലഭിക്കും. പരിപാടിയിലേക്ക് മുഴുവൻ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി കോർഡിനേറ്റർമാരായ ഡോ:ഷാജിദ് മരുതോറ, ഹാരിസ് ആലപ്പി എന്നിവർ പറഞ്ഞു

Similar Posts