< Back
Oman

Oman
സലാലയിൽ 'വയനാട് കൂട്ടായ്മ' രൂപീകരിച്ചു
|3 Dec 2024 10:41 PM IST
റഷീദ് കൽപറ്റയെ പ്രസിഡന്റായും നിൻസോ തോമസിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു
സലാല: സലാലയിലെ വയനാട് ജില്ലക്കാരായ പ്രവാസികൾ ചേർന്ന് വയനാട് കൂട്ടായ്മക്ക് രൂപം നൽകി. സ്വകാര്യ ഫാം ഹൗസിൽ നടന്ന സംഗമം ഡോ. കെ.സനാതനൻ ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത നൂറ് കണക്കിന് പ്രവാസികളിൽ നിന്ന് ഒരു വർഷത്തേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു.
റഷീദ് കൽപറ്റയെ പ്രസിഡന്റായും നിൻസോ തോമസിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. സുബൈർ മീനങ്ങാടിയാണ് ട്രഷറർ മറ്റു ഭാരവാഹികളെയും നിശ്ചയിച്ചിട്ടുണ്ട്. നിരവധി പേർ ആശംസകൾ നേർന്ന് സംസാരിച്ചു. നിൻസോ തോമസ് സ്വാഗതവും ഹാരിസ് ചെന്നാലോട് നന്ദിയും പറഞ്ഞു വോയിസ് ഓഫ് സലാലയുടെ ഗാനമേളയും വിവിധ കലാപരിപാടികളും നടന്നു.