< Back
Oman
Wayanad native Safiya passes away in Oman
Oman

വയനാട് സ്വദേശിനി ഒമാനിൽ നിര്യാതയായി

Web Desk
|
13 Jun 2025 10:33 PM IST

പരേതനായ അഹമ്മദിന്റെ (ഷഹനാസ് ആൻഡ് ഹുസൈൻ ഡയറക്ടർ) ഭാര്യയാണ്

മസ്‌കത്ത്: വയനാട് സ്വദേശിനി ഒമാനിൽ നിര്യാതയായി. അഞ്ചുകുന്നിലെ സഫിയ (55) ആണ് മരിച്ചത്. പരേതനായ അഹമ്മദിന്റെ (ഷഹനാസ് ആൻഡ് ഹുസൈൻ ഡയറക്ടർ) ഭാര്യയാണ്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

എം.കെ. മുനീർ എംഎൽഎയുടെ മകൻ മുഫ്‌ലിഹിന്റെ ഭാര്യാമാതാവാണ്. മക്കൾ: ഷുഹൈൽ, ഹഫ്സത്ത്, സഫ്വാൻ, ഹാദിയ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Similar Posts