< Back
Oman

Oman
വെൽഫെയർ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിനുള്ള സ്വാഗതസംഘം രൂപീകരിച്ചു
|16 Jan 2023 10:20 AM IST
പ്രവാസി വെൽഫയർ ഒമാൻ സ്‌പോർട്‌സ് വിഭാഗം സംഘടിപ്പിക്കുന്ന 'വെൽഫെയർ കപ്പ് 2023' ഫുട്‌ബോൾ ടൂർണമെന്റിനുള്ള സ്വാഗതസംഘം രൂപവത്കരിച്ചു. ഫെബ്രുവരി 24ന് അമീറാത്ത് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ ഒമാനിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും.
പ്രവാസി വെൽഫയർ സ്‌പോർട്‌സ് വിഭാഗം കൺവീനർ ഫിയാസ് മാളിയേക്കലിനെ പ്രോഗ്രാം കൺവീനറായും സെക്രട്ടറി റിയാസ് വളവന്നൂരിനെ ടൂർണമെന്റ് കൺവീനർ ആയും കേന്ദ്ര സെക്രട്ടറി മാരായ ഷമീർ കൊല്ലക്കാൻ, സഫീർ നരിക്കുനി എന്നിവരെ അസിസ്റ്റന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു.
ഫുട്‌ബോൾ ടൂർണമെന്റിനോടനുബന്ധിച്ച് നാട്ടിലെ വിവിധ പ്രദേശങ്ങളിലെ രുചി വൈവിധ്യങ്ങളുമായി ഫുഡ് ഫെസ്റ്റിവൽ, സ്ത്രീകളുടെ മെഹന്ദി ഫെസ്റ്റ് എന്നിവയും നടത്തും.