< Back
Oman
ഖുർആൻ പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു
Oman

ഖുർആൻ പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു

Web Desk
|
20 April 2022 2:28 PM IST

ഒമാനില്‍ റമദാൻ മാസത്തിൽ ആദംസ് സൺസ് ജ്വല്ലറി സംഘടിപ്പിക്കാറുള്ള ഖുർആൻ പാരായണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൻറെ പതിനെട്ടാമത്തെ പതിപ്പായിരുന്നു ഈ വർഷം നടന്നത്.

സമ്പൂര്‍ണ ഖുര്‍ആന്‍ പാരായണത്തില്‍ നസറുള്ള ബൈഗ് ഒന്നാം സ്ഥാനം നേടി. അബ്ദുല്ല അല്‍ ഹിശാമിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 15 ജുസ്അ് മനപാഠമാക്കിയ വിഭാഗത്തില്‍ മുഹമദ്ദ് അല്‍ റഹബി ഒന്നും അഹമ്മദ് അല്‍ സാബ്രി രണ്ടും സ്ഥാനങ്ങള്‍ നേടി.





ആറ് ജുസ്അ് മനപാഠമാക്കിവരുടെ വിഭാഗത്തില്‍ മുത്തന കരീം ബക്ഷ് ആണ് ഒന്നാം സ്ഥാനെത്തിയത്. അനസ് അല്‍ ബുസൈദി രണ്ടാംസ്ഥാനവും കരസ്ഥമാക്കി. മതകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ സയീദ് അല്‍ മാംറി മുഖ്യാതിഥി ആയിരുന്നു.

ആദംസ് സണ്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് ബിന്‍ ആദം, മാനേജിങ് ഡയരക്ടര്‍ ഇസ്മായില്‍ ബിന്‍ മുഹമ്മദ് ആദം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Similar Posts