< Back
Oman
റമദാൻ മാസമായതോടെ വിപണിയിലെ വിലക്കയറ്റം തടയാൻ കർശന പരിശോധനകൾ ആരംഭിച്ച് ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
Oman

റമദാൻ മാസമായതോടെ വിപണിയിലെ വിലക്കയറ്റം തടയാൻ കർശന പരിശോധനകൾ ആരംഭിച്ച് ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

Web Desk
|
2 March 2025 10:51 PM IST

അന്യായമായ വിലവർദ്ധനവിലൂടെ റമദാൻ ആവശ്യകതയെ ചൂഷണം ചെയ്യാനുള്ള ഏതൊരു ശ്രമത്തോടും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ പറയുന്നു.

മസ്കത്ത്: റമദാൻ ആസന്നമാതോടെ വിലക്കയറ്റം തടയാൻ പരിശോധനകളുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. വില സ്ഥിരത, ന്യായമായ വ്യാപാര രീതികൾ, ഉപഭോക്തൃ അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായാണ് പരിശോധന. അന്യായമായ വിലവർദ്ധനവിലൂടെ റമദാൻ ആവശ്യകതയെ ചൂഷണം ചെയ്യാനുള്ള ഏതൊരു ശ്രമത്തോടും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ പറയുന്നു. വിപണി നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനായി, പലചരക്ക് കടകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, മാംസം, പച്ചക്കറി വിപണികൾ എന്നിവിടങ്ങളിൽ ദൈനംദിന പരിശോധനകൾക്കായി അതോറിറ്റി പ്രത്യേക ഫീൽഡ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. വ്യാപാരികൾ വ്യക്തമായ വില പട്ടിക പ്രദർശിപ്പിക്കണമെന്നും കൃത്യമായ ഇൻവോയ്‌സുകൾ നൽകണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നിയമ ലംഘനങ്ങൾക്ക് കർശനമായ പിഴകൾ ഏർപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം അതോറിറ്റി സ്മാർട്ട് ഷോപ്പിംഗ് ശീലങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. അമിതമായി വാങ്ങുന്നത് ഒഴിവാക്കാനും, ഉൽപ്പന്ന ലേബലുകൾ ശ്രദ്ധാപൂർവ്വം വായിക്കാനും, അതോറിറ്റിയുടെ 24/7 ഹോട്ട്‌ലൈനിലൂടെയും ഇലക്ട്രോണിക് ആപ്ലിക്കേഷനിലൂടെയും വിലനിർണ്ണയമോ ഗുണനിലവാര ലംഘനമോ റിപ്പോർട്ട് ചെയ്യാനും അഭ്യാർത്ഥിച്ചു.

Related Tags :
Similar Posts