< Back
Oman
ഒമാനിൽ നാളെ മുതൽ വനിത ടാക്‌സി ഓടിത്തുടങ്ങും; ആദ്യഘട്ടത്തിൽ വളയം പിടിക്കുക ഒമ്പത് വനിതകൾ
Oman

ഒമാനിൽ നാളെ മുതൽ വനിത ടാക്‌സി ഓടിത്തുടങ്ങും; ആദ്യഘട്ടത്തിൽ വളയം പിടിക്കുക ഒമ്പത് വനിതകൾ

Web Desk
|
19 Jan 2022 11:06 PM IST

വെള്ള, പിങ്ക് നിറങ്ങളിലായിരിക്കും വനിത ടാക്‌സി. മസ്‌കത്തിൽ വീട്ടുവാതിൽക്കൽവരെ സേവനം എത്തിക്കുന്ന തരത്തിലാണ് സർവീസ് ഒരുക്കിയിരിക്കുന്നത്

പുതുചരിത്രം രചിച്ച് ഒമാൻറെ നിരത്തുകളിൽ നാളെ മുതൽ വനിത ടാക്‌സി ഓടി തുടങ്ങും. 'ഒ ടാക്‌സി' കമ്പനിക്കാണ് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ലൈസൻസ് അനുവദിച്ചിരിക്കുന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ മസ്‌കത്ത് ഗവർണറേറ്റിലായിരിക്കും ആദ്യ ഘട്ടത്തിൽ സർവിസ് നടത്തുക. പിന്നീട് മറ്റു ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കും.

വനിത ടാക്‌സിയിൽ ആദ്യഘട്ടത്തിൽ വളയം പിടിക്കുക ഒമ്പത് വനിതകളായിരിക്കുമെന്ന് സി.ഇ.ഒ ഹരിത് അൽ മഖ്ബലി അറിയിച്ചിരുന്നു. രാജ്യത്ത് ആദ്യമായിട്ടാണ് ടാക്‌സി സർവിസ് നടത്താൻ വനിതകൾക്ക് അനുമതി നൽകുന്നത്. വെള്ള, പിങ്ക് നിറങ്ങളിലായിരിക്കും വനിത ടാക്‌സി. മസ്‌കത്തിൽ വീട്ടുവാതിൽക്കൽവരെ സേവനം എത്തിക്കുന്നതരത്തിലാണ് സർവിസ് ഒരുക്കിയിരിക്കുന്നത്.

സ്‌കൂളുകളിലേക്കും കോളജുകളിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്ന സ്ത്രീകളുൾപ്പെടെയുള്ളവർക്ക് ഏറെ ഗുണം ചെയ്യുന്നതായിരിക്കും വനിത ടാക്‌സി. നിരവധി സ്തീകൾക്ക് ഭാവിയിൽ തൊഴിലവസരങ്ങൾ ഈ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുമെന്നാണ് കരുതുന്നത്.

Related Tags :
Similar Posts