< Back
Oman
ഒമാനില്‍ കനത്ത ചൂടില്‍ വലഞ്ഞ് പുറംജോലിക്കാര്‍
Oman

ഒമാനില്‍ കനത്ത ചൂടില്‍ വലഞ്ഞ് പുറംജോലിക്കാര്‍

Web Desk
|
16 May 2022 4:24 PM IST

ഒമാനില്‍ ചൂട് വര്‍ധിച്ചതോടെ പ്രയാസത്തിലായി പുറം ജോലിക്കാര്‍. വടക്ക് പടിഞ്ഞാറന്‍ കാറ്റിനെ തുടര്‍ന്ന് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ 40 മുതല്‍ 50 ശതമാനം വരെ താപനില ഉയരുമെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

മധ്യാഹ്ന വിശ്രമം ജൂണ്‍ മാസം മുതലാണ് ആരംഭിക്കുക. ഇപ്രാവശ്യം ചൂട് നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ചില ഗവര്‍ണറേറ്റുകളില്‍ ചൂട് ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Similar Posts