< Back
Oman

Oman
ഒമാനിൽ വേൾഡ് മലയാളി ഫെഡറേഷൻ നാലാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
|8 Aug 2022 11:40 AM IST
വേൾഡ് മലയാളി ഫെഡറേഷന്റെ നാലാമത് രക്തദാന ക്യാമ്പ് ഒമാനിലെ ബോഷർ രക്തബാങ്കിൽ സംഘടിപ്പിച്ചു. ഡബ്ല്യു.എം.എഫ് ഗ്ലോബൽ പ്രസിഡന്റ് ഡോ. ജെ. രത്‌നകുമാർ ഉദ്ഘാടനം ചെയ്തു.
നാഷണൽ കോഡിനേറ്റർ ഉല്ലാസ് ചേരിയൻ, നാഷണൽ പ്രസിഡന്റ് സുനിൽ കുമാർ, സെക്രട്ടറി രമ്യാ ഡെൻസിൽ, മിഡിലീസ്റ്റ് കൗൺസിൽ ഭാരവാഹികൾ രാജൻ കോക്കുറി, അർച്ചന അജീഷ്, ചാരിറ്റി കോഡിനേറ്റർ ഷൗക്കത്ത്, മറ്റു ഭാരവാഹികളായ ഉഷ വടശ്ശേരി, അൻസാർ ജബ്ബാർ, എം.കെ രാജൻ, മൊയ്തു വെങ്ങിലാട്ട് എന്നിവർ പങ്കെടുത്തു.