< Back
Oman
വിദ്വേഷ പ്രചാരണങ്ങൾക്കെതിരായ വിധിയെഴുത്ത്; പ്രവാസി വെൽഫെയർ സലാല
Oman

'വിദ്വേഷ പ്രചാരണങ്ങൾക്കെതിരായ വിധിയെഴുത്ത്'; പ്രവാസി വെൽഫെയർ സലാല

Web Desk
|
14 Dec 2025 12:04 AM IST

സലാല: വിദ്വേഷ പ്രചാരണങ്ങൾക്കും രാഷ്ട്രീയ നെറികേടുകൾക്കും എതിരേയുള്ള വിധിയെഴുത്താണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വിളിച്ചോതുന്നതെന്ന് പ്രവാസി വെൽഫെയർ സലാല.

വെൽഫെയർ പാർട്ടിയുടെ മേൽ വർഗീയാരോപണം ഉന്നയിച്ച് ഭൂരിപക്ഷ വോട്ടുകൾ പെട്ടിയിലാക്കാൻ മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും നേതൃത്വത്തിൽ ഇടതുപക്ഷം നടത്തിയ നെറികെട്ട പ്രചാരണങ്ങൾ പ്രബുദ്ധ കേരളം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞതായി പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് പറഞ്ഞു.

കേരള നിയമസഭയിൽ പ്രാധിനിത്യം ഉള്ള പല ചെറിയ പാർട്ടികളേക്കാളുമേറെ വാർഡുകളിൽ വിജയിച്ച വെൽഫെയർ പാർട്ടി കേരള രാഷ്ട്രീയത്തിലെ അവഗണിക്കാനാവാത്ത ശക്തിയാണെന്ന് വൈസ് പ്രസിഡൻറ് രവീന്ദ്രൻ നെയ്യാറ്റിങ്കര പറഞ്ഞു. ജനറൽ സെക്രട്ടറിമാരായ സജീബ് ജലാൽ തസ്‌റീന ഗഫൂർ തുടങ്ങിയവർ സംബന്ധിച്ചു.

Similar Posts