< Back
Gulf
സർക്കാർ വകുപ്പുകളിൽ കൂടുതല്‍ സ്വദേശിവത്കരണവുമായി ഒമാൻ
Gulf

സർക്കാർ വകുപ്പുകളിൽ കൂടുതല്‍ സ്വദേശിവത്കരണവുമായി ഒമാൻ

Web Desk
|
18 Jun 2021 12:35 AM IST

പ്രവാസികൾ ജോലി ചെയ്യുന്ന വിവിധ തസ്തികകളും സ്വദേശിവത്കരിച്ചതിൽ ഉൾപ്പെടും

ഒമാനിൽ കൂടുതൽ സ്വദേശിവൽക്കരണവുമായി ഭരണകൂടം. സർക്കാർ വകുപ്പുകളിലെയും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലെയും വിവിധ തസ്തികകളാണ് സ്വദേശിവത്കരിച്ചിരിക്കുന്നത്. പ്രവാസികൾ ജോലി ചെയ്യുന്ന വിവിധ തസ്തികകളും സ്വദേശിവത്കരിച്ചതിൽ ഉൾപ്പെടും.

സിസ്റ്റം ഡെവലപ്പ്‌മെൻറ് ആൻഡ് അനാലിസിസ്, വെബ് ഡിസൈൻ, ടെക്‌നികൽ സപ്പോർട്ട് വിഭാഗങ്ങളാണ് സ്വദേശിവത്കരിച്ചത്. ഈ തസ്തികകളിൽ സ്വദേശികളെ മാത്രമേ നിയമിക്കാൻ പാടുള്ളൂവെന്നാണ് നിർദേശം. ഇക്കാര്യം അറിയിച്ച് ഗതാഗത, വാർത്താ വിനിമയ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു.

കംപ്യൂട്ടർ ടെക്‌നീഷ്യൻ, കംപ്യൂട്ടർ എൻജിനീയർ, ഇലക്ട്രോണിക് കംപ്യൂട്ടർ ടെക്‌നീഷ്യൻ, ഇലക്ട്രോണിക് കംപ്യൂട്ടർ തുടങ്ങിയ തസ്തികകളും സ്വദേശിവത്കരിച്ച വിഭാഗങ്ങളിൽ ഉൾപ്പെടും.

Related Tags :
Similar Posts