< Back
Gulf
Penalty period extended,  non-members of unemployment insurance, latest malayalam news, പെനാൽറ്റി കാലാവധി നീട്ടി, തൊഴിലില്ലായ്മ ഇൻഷുറൻസിൽ അംഗമല്ലാത്തവർ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
Gulf

തൊഴിൽനഷ്ട ഇൻഷൂറൻസ് അംഗത്വമെടുക്കാത്തവർക്ക് പിഴ ഈടാക്കുന്ന സമയപരിധി നീട്ടി

Web Desk
|
15 Jun 2023 11:23 PM IST

ഒക്ടോബര്‍ ഒന്ന് വരെ പദ്ധതിയിൽ ചേരാത്തവരിൽ നിന്ന് പിഴ ഈടാക്കില്ല

ദുബൈ: യു.എ.ഇയില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാത്തവർക്ക് പിഴ ഈടാക്കുന്ന സമയപരിധി നീട്ടി. ഒക്ടോബര്‍ ഒന്ന് വരെ പദ്ധതിയിൽ ചേരാത്തവരിൽ നിന്ന് പിഴ ഈടാക്കില്ല. നേരത്തേ ജൂലൈ ഒന്ന് മുതൽ പിഴ ഈടാക്കും എന്നാണ് മന്ത്രാലയം അറിയിച്ചിരുന്നത്.

ജോലി പോയാൽ മൂന്ന് മാസം വരെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം വരെ നൽകുന്ന പദ്ധതിയാണ് യു എ ഇയിലെ തൊഴിൽ നഷ്ട ഇൻഷൂറൻസ്. ഫെഡറൽ സർക്കാർ മേഖല, സ്വകാര്യമേഖല, ഫ്രീസോൺ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരെല്ലാം നിർബന്ധമായും ഈ പദ്ധതിയിൽ അംഗമാകണം എന്നാണ് തൊഴിൽമന്ത്രാലയത്തിന്റെ നിർദേശം. ജൂൺ 30 വരെ പദ്ധതിയിൽ ചേരാൻ സമയം അനുവദിച്ച മന്ത്രാലയം ജൂലൈ ഒന്ന് മുതൽ അംഗമല്ലാത്തവരിൽ നിന്ന് 400 ദിർഹം പിഴ ഈടാക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, പിഴ ഈടാക്കുന്നതിന് ഇനി ഒക്ടോബർ ഒന്ന് വരെ സാവകാശം ലഭിക്കും. 16,000 ദിർഹത്തിന് താഴെ ശമ്പളമുള്ളവർക്ക് മാസം അഞ്ച് ദിർഹം നിരക്കിലും, പതിനാറായിരം ദിർഹത്തിന് മുകളിൽ ശമ്പളമുള്ളവർക്ക് മാസം 10 ദിർഹം എന്ന നിരക്കിലും പ്രീമിയം അടച്ച് പദ്ധതിയിൽ അംഗമാകാം. ഇൻവൊളന്ററി ലോസ് ഓഫ് എംപ്ലോയ്മെന്റ് സ്കീമിന്റെ https://www.iloe.ae/ എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.

Similar Posts