< Back
Gulf
പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ മൃതദേഹം ഇന്ന് കറാച്ചിയിലെത്തിക്കും; ഖബറടക്കം നാളെ
Gulf

പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ മൃതദേഹം ഇന്ന് കറാച്ചിയിലെത്തിക്കും; ഖബറടക്കം നാളെ

Web Desk
|
7 Feb 2023 12:58 AM IST

ഇന്നലെ രാവിലെ ദുബൈ അമേരിക്കൻ ആശുപത്രിയിലായിരുന്നു പർവേസ് മുഷറഫിന്റെ അന്ത്യം

പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ മൃതദേഹം നാളെ കറാച്ചിയിൽ സംസ്കരിക്കും. മൃതദേഹം പ്രത്യേക വിമാനത്തിൽ ഇന്ന് കറാച്ചിയിലെത്തിക്കും.

നാളെ പാകിസ്താൻ സമയം ഉച്ചക്ക് 1.45 ന് മാദിർ ഖണ്ഡിലെ പോളോ ഗ്രൗണ്ടിലും, കറാച്ചി ഫൗജി ഖബർസ്ഥാനിലുമായാണ് ചടങ്ങുകളും ഖബറടക്കവും നടക്കുക. നേരത്തേ ഇസ്ലാമാബാദിലാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റിയെന്ന് ബന്ധുക്കൾ അറിയിച്ചു. ഇന്നലെ രാവിലെ ദുബൈ അമേരിക്കൻ ആശുപത്രിയിലായിരുന്നു പർവേസ് മുഷറഫിന്റെ അന്ത്യം.

Similar Posts