< Back
Gulf
യു.എ.ഇ ദേശീയദിനാഘോഷം സംഘടിപ്പിച്ചു
Gulf

യു.എ.ഇ ദേശീയദിനാഘോഷം സംഘടിപ്പിച്ചു

Web Desk
|
9 Dec 2022 1:13 AM IST

പരിപാടിയിൽ ആദ്യകാല പ്രവാസികളെ ആദരിച്ചു.

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു.എ.ഇ ദേശീയദിനാഘോഷം സംഘടിപ്പിച്ചു. ഡോ. അബ്ദുല്ല സഹീദ് ബിൻ ഷമ്മാഹ് ദാഹിരി ഉദ്ഘാടനം ചെയ്തു. അഡ്വ. അബ്ദുൽ കരീം അഹ്മദ് ബിൻ ഈദ് ദേശീയദിന സന്ദേശം കൈമാറി.

പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം മുഖ്യാതിഥിയായിരുന്നു. സി.എസ് പൊന്നാനി, പി കോയക്കുട്ടി മാസ്റ്റർ, മുഹമ്മദ് അനീഷ്, അലി എ.വി, മടപ്പാട്ട് അബൂബക്കർ, ഫൈസൽ സംസാരിച്ചു.

പരിപാടിയിൽ ആദ്യകാല പ്രവാസികളെ ആദരിച്ചു. പാട്ടുത്സവ ജേതാക്കളുടെ ഗാനമേളയും അരങ്ങേറി.

Similar Posts