< Back
Gulf

Gulf
ഫലസ്തീനെതിരെ പോസ്റ്റ്; ബഹ്റൈനിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ
|19 Oct 2023 11:30 PM IST
കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.
മനാമ: സാമൂഹിക മാധ്യമത്തിൽ ഫലസ്തീനെതിരെ പോസ്റ്റിട്ട പ്രവാസിയെ ബഹ്റൈൻ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായത് ഏഷ്യൻ വംശജനാണെന്ന് ഇലക്‌ട്രോണിക് സെക്യൂരിറ്റി ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറിയിച്ചു.
സാമൂഹിക സുരക്ഷയെ ബാധിക്കുന്നതും മതപരമായ അവഹേളന സ്വഭാവത്തിലുള്ളതുമാണ് എക്സ് മാധ്യമത്തിലിട്ട പോസ്റ്റെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.