< Back
Qatar
2.3 crore cyber attack attempts were reported in Qatar last year
Qatar

ഖത്തറിൽ കഴിഞ്ഞ വർഷം 2.3 കോടി സൈബറാക്രമണശ്രമങ്ങൾ റിപ്പോർട്ട് ചെയ്തു

Web Desk
|
11 July 2023 12:30 AM IST

ആഗോളതലത്തിൽ സൈബറാക്രമണങ്ങളിൽ 55 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്

ദോഹ: ആഗോളതലത്തിൽ സൈബറാക്രമണങ്ങളിൽ 55 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. സാങ്കേതിക വിദ്യ വളർന്നതോടെ സൈബറാക്രമണങ്ങളെ തടയാനുള്ള വഴികളും കൂടിയിട്ടുണ്ട്. സൈബറാക്രമണ പ്രതിരോധത്തിൽ 242 ശതമാനമാണ് വളർച്ച.

ഖത്തറിൽ കഴിഞ്ഞ വർഷം 2 കോടി 30 ലക്ഷം സൈബറാക്രമണങ്ങൾ പരാജയപ്പെടുത്തി. ഇതിൽ 51 ലക്ഷം ആക്രമണങ്ങൾ രാജ്യത്തിന്റെ പുറത്ത് നിന്നായിരുന്നു. 80 ലക്ഷം മാൽവെയർ ആക്രമണങ്ങളും 41 ലക്ഷം അപകടകരമായ മെയിലുകളും കണ്ടെത്തിയതായി ട്രെൻഡ് മൈക്രോ കമ്പനി വിശദീകരിക്കുന്നു.

മാൽവെയറുകളിൽ വെബ്‌ഷെൽസിന്റെ എണ്ണം വ്യാപകമായി കൂടിയിട്ടുണ്ട്. പ്രത്യേക കോഡുകളിലൂടെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത് നിയന്ത്രിക്കുകയാണ് വെബ്‌ഷെൽസ് ചെയ്യുന്നത്

Related Tags :
Similar Posts