< Back
Qatar
ആകാശത്ത് വർണവസന്തം തീർക്കാൻ ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍; ആഘോഷം പൊടിപൊടിക്കും
Qatar

ആകാശത്ത് വർണവസന്തം തീർക്കാൻ ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍; ആഘോഷം പൊടിപൊടിക്കും

Web Desk
|
7 Jan 2023 11:04 PM IST

മ്യൂസിക് ബാൻഡുകൾ, ഡി.ജെകൾ, ഗായകർ എന്നിവരൊക്കെ ചേർന്ന് പത്തുദിവസവും പരിപാടികളുണ്ടാകും

ദോഹ: മൂന്നാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ഈ മാസം 19 മുതല്‍ 28 വരെ നടക്കും, ഓള്‍ഡ് ദോഹ പോര്‍ട്ടിന് സമീപം നടക്കുന്ന ഫെസ്റ്റിവലില്‍ 50 കൂറ്റന്‍ ബലൂണുകളാണ് അണിനിരക്കുക. ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഇക്കുറി കൂടുതല്‍ വര്‍ണാഭമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50ലേറെ വൈവിധ്യമാർന്ന ഹോട്ട് എയർ ബലൂണുകളാണ് പത്തുദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലില്‍ മാനത്ത് വർണവസന്തം തീര്‍ക്കുന്നത്.

ആകാശത്തെ ബലൂണുകൾക്കൊപ്പം സംഗീതവും മറ്റു കലാപരിപാടികളും ഭക്ഷണ കൗണ്ടറുകളുമൊക്കെയായി താഴെയും ആഘോഷം പൊടിപാടിക്കും. മ്യൂസിക് ബാൻഡുകൾ, ഡി.ജെകൾ, ഗായകർ എന്നിവരൊക്കെ ചേർന്ന് പത്തുദിവസവും പരിപാടികളുണ്ടാകും. രാത്രിയിൽ ബലൂണുകളുടെ വിസ്മയക്കാഴ്ചകളും സന്ദർശകർക്ക് ഹരം പകരും. സ്ട്രോബറി. സണ്‍ ഫ്ലവര്‍, പക്ഷി, ഹൃദയം തുടങ്ങി വിവിധ ആകൃതിയിലുള്ള കൂറ്റന്‍ ബലൂണുകളാണ് ഖത്തറിന്റെ ആകാശത്ത് വിസ്മയം തീര്‍ക്കാന്‍ കാത്തിരിക്കുന്നത്

Similar Posts