< Back
Qatar

Qatar
ഖത്തറിൽ ട്രാഫിക് പിഴകളിലെ 50 ശതമാനം ഇളവ് പ്രാബല്യത്തിൽ
|3 Jun 2024 11:22 PM IST
ആഗസ്റ്റ് 31 വരെ പിഴകളിൽ ഇളവ് ലഭിക്കും
ദോഹ : ഖത്തറിൽ ട്രാഫിക് പിഴകളിലെ 50 ശതമാനം ഇളവ് പ്രാബല്യത്തിൽ. ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ചുമത്തപ്പെട്ടവർക്ക് 50 ശതമാനം ഇളവോടെ അടച്ചു തീർക്കാമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. മൂന്നു മാസത്തെ ഇളവു കാലമാണ് ആരംഭിച്ചത്. ആഗസ്റ്റ് 31 വരെ പിഴകളിൽ ഇളവ് ലഭിക്കും.
എല്ലാത്തരം ട്രാഫിക് പിഴകളും ഈ കാലയളവിൽ 50 ശതമാനം ഇളവിൽ അടച്ചു തീർക്കാവുന്നതാണ്. ഖത്തർ പൗരന്മാർ, താമസക്കാർ, സന്ദർശകർ, ജി.സി.സി പൗരന്മാർ എന്നിവർക്ക് 50 ശതമാനം ഇളവ് ഉപയോഗപ്പെടുത്താം. അതേസമയം, കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ചുമത്തിയ പിഴകൾക്ക് മാത്രമെ ഈ സമയപരിധിയിൽ ഇളവുകൾ ലഭിക്കുകയുള്ളൂ.