< Back
Qatar

Qatar
അടുത്ത സുഹൃത്തും മിതത്വത്തിന്റെ പ്രതീകവും; ബ്രിട്ടന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ഖത്തർ അമീർ
|9 Sept 2022 10:35 PM IST
ആദര സൂചകമായി മൂന്നു ദിവസം ദേശീയ പതാക താഴ്ത്തികെട്ടി ദുഖത്തിൽ പങ്കുചേരും.
എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍താനി അനുശോചിച്ചു. ഖത്തറിന്‍റെ അടുത്ത സുഹൃത്തും മിതത്വത്തിന്‍റെ പ്രതീകവുമായിരുന്നു എലിസബത്ത് രാജ്ഞി. ഖത്തറും ബ്രിട്ടനും തമ്മിലെ ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താനും സൗഹൃദവും സഹകരണവും കൂടുതൽ ആഴത്തിൽ നിലനിർത്താനും അവർ ശ്രമിച്ചതായും അമീർ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
ചാൾസ് രാജാവ്, രാജകുടുംബം, ബ്രിട്ടീഷ് സർക്കാർ, രാജ്യത്തെ ജനങ്ങൾ എന്നിവരുടെ ദുഖത്തിൽ ഖത്തർ ജനതയും പങ്കുചേരുന്നതായ് അമീർ അറിയിച്ചു. ആദര സൂചകമായി മൂന്നു ദിവസം ദേശീയ പതാക താഴ്ത്തികെട്ടി ദുഖത്തിൽ പങ്കുചേരും.