< Back
Qatar

Qatar
ഖത്തർ ദേശീയ ദിനത്താട് അനുബന്ധിച്ച് സ്വകാര്യമേഖലയില്‍ ഒരു ദിവസത്തെ അവധി
|16 Dec 2023 9:23 AM IST
ഖത്തറില്‍ ദേശീയ ദിനത്താട് അനുബന്ധിച്ച് സ്വകാര്യമേഖലയില്‍ ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചു.
തൊഴില്‍ നിയമപ്രകാരം ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്നാണ് സർക്കാർ സ്ഥാപനങ്ങൾക്ക് നിര്‍ദേശം നൽകിയിരിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ധനകാര്യകാര്യ സ്ഥാപനങ്ങള്‍ക്കും രണ്ട് ദിവസത്തെ അവധി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയദിനം ആഘോഷിക്കുന്നത്. രാജ്യത്തുടനീളം ഗംഭീര ആഘോഷങ്ങളാണ് നടക്കാനിരിക്കുന്നത്.