< Back
Qatar

Qatar
ഞായറാഴ്ച മുതൽ ഖത്തറിലെ താപനിലയിൽ ക്രമാനുഗതമായ കുറവ്
|25 Dec 2022 12:16 AM IST
വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാവുന്നതിനാൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ വിഭാഗം
ഞായറാഴ്ച മുതൽ ഖത്തറിലെ താപനിലയിൽ ക്രമാനുഗതമായ കുറവുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗം അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാവുന്നതിനാൽ തണുപ്പ് കൂടമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പകൽ താപനില 22 മുതൽ 26 ഡിഗ്രി സെൽഷ്യസിനുമിടയിലും രാത്രിയിൽ 12-18 ഡിഗ്രി സെൽഷ്യസിനുമിടയിലുമായിരിക്കും തണുപ്പ് അനുഭവപ്പെടുക.