< Back
Qatar
A Malayali student who was injured in a car accident in Qatar has died
Qatar

ഖത്തറിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി വിദ്യാർഥി മരിച്ചു

Web Desk
|
27 Dec 2024 8:20 PM IST

നോബിൾ ഇന്റർനാഷണൽ സ്‌കൂൾ 12ാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഹനീൻ (17) ആണ് മരിച്ചത്

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. നോബിൾ ഇന്റർനാഷണൽ സ്‌കൂൾ 12ാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഹനീൻ (17) ആണ് മരിച്ചത്. ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂർ പുന്നയൂർക്കുളം സ്വദേശി വീട്ടിലെ വളപ്പിൽ ഷാജഹാൻ - ഷംന ദമ്പതികളുടെ മകനാണ്.

സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവെ വുഖൈറിൽ വെച്ചാണ് അപകടം നടന്നത്. വാഹനത്തിന്റെ ടയർപൊട്ടി നിയന്ത്രണംവിട്ടായിരുന്നു അപകടം. ഹനീന് തലക്ക് ഗുരുതരമായി പരിക്കേറ്റു. സഹയാത്രികരായ രണ്ട് സുഹൃത്തുക്കൾ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.

ആയിഷയാണ് ഹനീന്റെ സഹോദരി. പിതാവ് ഷാജഹാൻ ഖത്തർ എനർജി മുൻ ജീവനക്കാരനും നോബിൾ ഇന്റർനാഷണൽ സ്‌കൂൾ സ്ഥാപക അംഗവുമാണ്. പ്രവാസി വെൽഫെയർ റിപാട്രിയേഷൻ വിങ്ങിനു കീഴിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Similar Posts