< Back
Qatar
ഹൃദയാഘാതത്തെ തുടർന്ന് എടവണ്ണ സ്വദേശി ഖത്തറിൽ  മരിച്ചു
Qatar

ഹൃദയാഘാതത്തെ തുടർന്ന് എടവണ്ണ സ്വദേശി ഖത്തറിൽ മരിച്ചു

Web Desk
|
26 May 2024 5:13 PM IST

പത്തപ്പിരിയം സ്വദേശി കുറുവൻ പുലത്ത് ആസാദിന്റെ മകൻ കെ.പി ഹാഷിഫ് (32) ആണ് മരിച്ചത്.

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം എടവണ്ണ സ്വദേശി ഖത്തറിൽ മരിച്ചു. പത്തപ്പിരിയം സ്വദേശി കുറുവൻ പുലത്ത് ആസാദിന്റെ മകൻ കെ.പി ഹാഷിഫ് (32) ആണ് മരിച്ചത്. മദീന ഖലീഫയിലെ താമസസ്ഥലത്തുവെച്ച് ശനിയാഴ്ച ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ ഷംല ഒന്നര മാസം മുമ്പാണ് ഖത്തറിലെത്തിയത്. ഇരുവരും ഈ മാസം അവസാനം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഹാഷിഫ്. മുസൽമയാണ് മാതാവ്. സഹോദരങ്ങൾ: അസ്‌കർ ബാബു, അഫ്‌സൽ, അസ്ലം, അൻഫാസ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Similar Posts