< Back
Qatar

Qatar
കണ്ണൂർ സ്വദേശിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു
|6 May 2024 8:20 PM IST
കണ്ണൂർ മയ്യിൽ കുറ്റിയാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈലയാണ് ഉംറ നിർവഹിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചത്
ദോഹ: ഖത്തറിൽ നിന്നും ഉംറ നിർവഹിക്കാനായി പോയ സംഘത്തിലെ യുവതി മക്കയിൽ മരിച്ചു. കണ്ണൂർ മയ്യിൽ കുറ്റിയാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) യാണ് ഉംറ നിർവഹിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചത്. ഭർത്താവ് ഷറഫുദ്ദീൻ സഖാഫി തളിപ്പറമ്പ് അമീറായ ഖത്തറിൽ നിന്നുള്ള അറഫാത്ത് ഉംറ ഗ്രൂപ്പ് അംഗമായാണ് സുഹൈല മക്കയിലേക്ക് യാത്രയായത്.
ഞായറാഴ്ച രാത്രിയിൽ ഹറമിൽ പ്രാർത്ഥന നിർവഹിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. ഖത്തറിൽ സന്ദർശക വിസയിലെത്തിയ ശേഷം ഉംറക്കായി പുറപ്പെട്ടതായിരുന്നു ഇവർ. പിതാവ്: അബ്ദുറ്ഹമാൻ. മാതാവ്: കുഞ്ഞാമിന. മക്കൾ: റഹ്‌മത്ത് (ആറ് വയസ്സ്), മുഹമ്മദ് (അഞ്ചു വയസ്സ്). മയ്യിത്ത് മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.