< Back
Qatar

Qatar
കൊണ്ടോട്ടി സ്വദേശി ഖത്തറിൽ വഹനാപകടത്തിൽ മരിച്ചു
|26 May 2023 7:33 AM IST
മലപ്പുറം കൊണ്ടോട്ടി സ്വദേശി ഖത്തറിൽ വഹനാപകടത്തിൽ മരിച്ചു. പുളിക്കൽ കോന്തേടൻ അലി ആണ് കഴിഞ്ഞ ദിവസം പുലർച്ചെ സൈലിയ അൽ മജ്ദ് റോഡിലെ അപകടത്തിൽ മരിച്ചത്. ഇദ്ദേഹം ഓടിച്ച ട്രക്ക് നിയന്ത്രണം വിട്ട് അപകടത്തിൽ പെടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു. 50 വയസായിരുന്നു.
ഐ.സി.എഫ് ഉംസലാൽ സെക്ടർ എക്സിക്യൂട്ടീവ് അംഗമായിരുന്നു. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഖത്തറിൽ തന്നെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.