< Back
Qatar

Qatar
പാലക്കാട് സ്വദേശി ഖത്തറിൽ കുഴഞ്ഞു വീണ് മരിച്ചു
|27 Jun 2024 12:10 PM IST
ഒറ്റപ്പാലം പത്തൊമ്പതാംമയിൽ സ്വദേശി ഷംനാദ് വി നവാസാണ് ഖത്തറിൽ മരിച്ചത്
ദോഹ : പാലക്കാട് ഒറ്റപ്പാലം പത്തൊമ്പതാംമയിൽ സ്വദേശി ഷംനാദ് വി നവാസ് (25) ഖത്തറിൽ കുഴഞ്ഞു വീണ് മരിച്ചു. താമസസ്ഥലത്ത് വെച്ച് തളർച്ച അനുഭവപ്പെടുകയായിരുന്നു. മൃതദേഹം ഇൻഡസ്ട്രിയൽ ഏരിയ യിലേ ഹസൻ മുബൈറിക് ഹോസ്പിറ്റൽ മോർച്ചറിയിൽ. നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ഒരുക്കങ്ങൾ കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നടത്തിവരുന്നു . ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ജോലിക്കാരനാണ്. ഒറ്റപ്പാലം മണ്ഡലം കെഎംസിസി മുൻ ഭാരവാഹിയാണ് പിതാവ്‍ നവാസ് ത്വയ്യിബ്.