< Back
Qatar

Qatar
ഹൃദയാഘാതം; വണ്ടൂർ സ്വദേശി ഖത്തറിൽ മരിച്ചു
|18 May 2024 12:46 AM IST
രണ്ടു മാസം മുമ്പാണ് സുദീപ് നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
ദോഹ: വണ്ടൂർ ചെറുകോട് തോട്ടുപുറം സ്വദേശി ഖത്തറിൽ മരിച്ചു. കെ.പി.സി.സി അംഗം പാറക്കൽ വാസുദേവന്റെ മകൻ സുദീപ് കൃഷ്ണ (42)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഐൻഖാലിദിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
നാട്ടിൽ നിന്നും ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ബന്ധുക്കൾ വഴി താമസ സ്ഥലത്തുള്ളവർ അന്വേഷിച്ചപ്പോൾ മുറി പൂട്ടിയ നിലയിലായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. രണ്ടു മാസം മുമ്പാണ് സുദീപ് നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
ദേവകിയാണ് അമ്മ. ഭാര്യ ആശ. മക്കൾ: ദീഷിത്, ദക്ഷ. സഹോദരൻ സന്ദീപ്. ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.