< Back
Qatar
നസീം ഹെൽത്ത് കെയറിൽ പുതിയ   സർജിക്കൽ സെന്റർ പ്രവർത്തനം തുടങ്ങി
Qatar

നസീം ഹെൽത്ത് കെയറിൽ പുതിയ സർജിക്കൽ സെന്റർ പ്രവർത്തനം തുടങ്ങി

Web Desk
|
11 Jan 2023 10:20 AM IST

ഖത്തറിലെ പ്രമുഖ ആശുപത്രി ശൃംഖലയായ നസീം ഹെൽത്ത് കെയറിൽ പുതിയ സർജിക്കൽ സെന്റർ പ്രവർത്തനം തുടങ്ങി. സി റിങ് റോഡിലാണ് സെന്റർ പ്രവർത്തിക്കുന്നത്. പ്രൌഢ ഗംഭീരമായ ചടങ്ങിൽ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ഡയരക്ടർ ഡോ. മുഹമ്മദ് അൽതാനി സർജിക്കൽ സെന്റർ ഉദ്ഘാടനം ചെയ്തു.

ഖത്തറിലെ സ്വദേശികൾക്കും പ്രവാസികൾക്കും സമഗ്ര ശസ്ത്രക്രിയാ സേവനങ്ങളാണ് നസീം ഹെൽത്ത് കെയറിന്റെ വാഗ്ദാനം. പതിനഞ്ചിലേറെ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് സർജിക്കൽ സെന്റർ പ്രവർത്തിക്കുക.

ജനറൽ സർജറി, ഓർത്തോപീഡിക് സർജറി, ലാപ്രോസ്‌കോപ്പിക് സർജറി, ഗൈനക്കോളജി, സർജിക്കൽ യൂറോളജി തുടങ്ങി വിവിധ മേഖലകളിലായി നൂറിലേറെ സർജറികൾ ഇവിടെ ചെയ്യാം. ഖത്തറിൽ 7 ശാഖകളാണ് നസീം ഹെൽത്ത് കെയറിനുള്ളത്. 95 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ആരോഗ്യപരിപാലനത്തിലായി നസീമിനെ ആശ്രയിക്കുന്നുണ്ട്.

ടാൻസാനിയ അംബാസഡർ ഡോ. മഹാധി ജുമാ മാലിം, നസീം എംഡി മുഹമ്മദ് മിയാൻദാദ് വി.പി, ജനറൽ മാനേജർ ഡോ. മുനീർ അലി ഇബ്രാഹിം, ഓപ്പറേഷൻസ് ജനറൽ മാനേജർ മുഹമ്മദ് ഷാനവാസ് എന്നിവർ സംസാരിച്ചു.

Similar Posts