< Back
Qatar

Qatar
ശരീരത്തിനുള്ളിൽ ലഹരിമരുന്ന് ഒളിപ്പിച്ച യാത്രക്കാരൻ ഖത്തറില്‍ പിടിയിൽ
|7 Jun 2024 9:22 PM IST
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ലഹരിമരുന്ന് വിഴുങ്ങിയെത്തിയ യാത്രക്കാരൻ പിടിയിലായത്.
ദോഹ: ഖത്തറിൽ ശരീരത്തിനുള്ളിൽ ലഹരിമരുന്ന് ഒളിപ്പിച്ച യാത്രക്കാരൻ പിടിയിൽ. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ലഹരിമരുന്ന് വിഴുങ്ങിയെത്തിയ യാത്രക്കാരൻ പിടിയിലായത്.
ലഹരിമരുന്ന് ക്യാപ്‌സൂളുകളുടെ രൂപത്തിലാക്കി വിഴുങ്ങിയാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത്. സംശയത്തെ തുടർന്ന് യാത്രക്കാരനെ ബോഡി സ്‌കാനർ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനെത്തുടർന്ന് വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോൾ കുടലിൽനിന്ന് 80-ഓളം നിരോധിത ഗുളികകൾ കണ്ടെത്തി. 610 ഗ്രാം വരുന്ന ഷാബുവും ഹെറോയിനുമാണ് അധികൃതർ പിടിച്ചെടുത്തത്. വിഡിയോ ദൃശ്യങ്ങൾ കസ്റ്റംസ് വിഭാഗം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.