< Back
Qatar

ജന്നാ ജമീല
Qatar
കോഴിക്കോട് സ്വദേശിയായ ഏഴു വയസ്സുകാരി ഖത്തറിൽ മരിച്ചു
|6 March 2024 5:30 PM IST
വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു
ദോഹ: കോഴിക്കോട് അരീക്കാട് വലിയപറമ്പിൽ മുഹമ്മദ് സിറാജ്-ഷബ്നാസ് (ജിജു) ദമ്പതികളുടെ മകള്‍ ജന്നാ ജമീല (7) ഖത്തറില്‍ മരിച്ചു. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊഡാർ പേൾ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഇതേ സ്കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് സഹോദരനാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മയ്യിത്ത് അബു ഹമൂർ ഖബർസ്ഥാനിൽ മറവുചെയ്യുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.