< Back
Qatar
3 year old died_qatar
Qatar

ഖത്തറിൽ സ്‌കൂൾ ബസ് തട്ടി മൂന്നുവയസുകാരന് ദാരുണാന്ത്യം

Web Desk
|
9 Dec 2023 5:35 PM IST

സ്കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാനെത്തിയതായിരുന്നു റൈഷ്

ദോഹ: സ്കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാനെത്തിയ മൂന്നു വയസ്സുകാരൻ ഖത്തറില്‍ അപകടത്തിൽ മരിച്ചു. തൃശൂർ മതിലകം പഴുന്തറ ഉളക്കൽ വീട്ടിൽ റിയാദ് മുഹമ്മദ് അലിയുടെയും സുഹൈറയുടെയും മകൻ റൈഷ് ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തുമാമയിലെ വീടിന് മുന്നിലായിരുന്നു അപകടം.

സ്കൂൾ ബസ് തട്ടി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒലിവ് ഇന്റർനാഷണൽ സ്കൂൾ കെ.ജി വിദ്യാർഥിനി സയയാണ് സഹോദരി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറിലെ അബൂഹമൂറിൽ ഖബറടക്കി. ഖത്തറിൽ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരാനാണ് പിതാവ് റിയാദ്.

Similar Posts