< Back
Qatar
അടിപൊളി പ്രീമിയർ ലീഗ് ക്രിക്കറ്റ്   ടൂർണമെന്റ് ജേഴ്സി ലോഞ്ച് ചെയ്തു
Qatar

'അടിപൊളി പ്രീമിയർ ലീഗ്' ക്രിക്കറ്റ് ടൂർണമെന്റ് ജേഴ്സി ലോഞ്ച് ചെയ്തു

Web Desk
|
11 Nov 2022 12:11 PM IST

അടിപൊളി പ്രീമിയർ ലീഗ്(എ.പി.എൽ) ക്രിക്കറ്റ് ടൂർണമെന്റ് മൂന്നാം സീസണിന്റെ ജേഴ്സി ലോഞ്ച് ചെയ്തു. പ്രധാന സ്‌പോൺസറായ റിയാദ മെഡിക്കൽ സെന്ററിലായിരുന്നു ലോഞ്ചിങ്. 48 ടീമുകളാണ് ഈ സീസണിൽ മത്സരിക്കുന്നത്.

ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് എ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റുമായി സഹകരിക്കുന്നതെന്ന് റിയാദ ഹെൽത്ത് കെയർ മാനേജിങ്ങ് ഡയരക്ടർ ജംഷീർ ഹംസ പറഞ്ഞു. എ.പി.എൽ സീസൺ മൂന്നിന്റെ സംഘാടകർക്കും കളിക്കാർക്കും റിയാദ മെഡിക്കൽ സെന്ററിന്റെ പ്രത്യേക പ്രിവിലേജ് ഡിസ്‌കൗണ്ട് കാർഡ് നൽകി.

ചടങ്ങിൽ റിയാദ ഹെൽത്ത് കെയർ എക്സിക്യുട്ടീവ് ഡയരക്ടർ ഡോ. അബ്ദുൾ കലാം, അടിപൊളി സ്പോർട്സ് ചെയർമാൻ സഹറാൻ തുടങ്ങിയവർ പങ്കെടുത്തു.

Similar Posts