< Back
Qatar
ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി
Qatar

ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി

Web Desk
|
1 Jan 2024 11:30 PM IST

കിക്കോഫിന് 11 ദിവസം മാത്രം

ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. മലയാളി ടച്ചുമായാണ് അറബിയിലുള്ള ഗാനം പുറത്തിറിക്കിയിരിക്കുന്നത്. ഏഷ്യന്‍ കപ്പ് ഫുട്ബോളിന് കിക്കോഫ് വിസില്‍ മുഴങ്ങാന്‍ 11 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുവര്‍ഷ സമ്മാനമായി ഒഫീഷ്യല്‍ ഗാനമെത്തുന്നത്.

ഹദഫ് എന്ന പേരിലാണ് ഗാനം പുറത്തിറങ്ങിയത്. ഹദഫ് എന്നാല്‍ ലക്ഷ്യമെന്നര്‍ത്ഥം, ചടുലതാളത്തിലുള്ള പാട്ടിന്റെ പ്രത്യേകത മലയാളി ടച്ചാണ്. ഹമ്മിങ് മുതല്‍ ദൃശ്യങ്ങളില്‍ വരെ മലയാളി ഛായയുണ്ട്. മലയാളിയുടെ ഗൃഹാതുര ഓര്‍മകളുമായി പി.കെ കൃഷ്ണന്‍ നായര്‍ കലണ്ടറും കാണാം.

കതാറ സ്റ്റുഡിയോ നിര്‍മിച്ച ഗാനത്തിന്റെ രചന ഹിബ ഹമാദയും സംവിധാനം അഹ്മദ് അല്‍ബാകിറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. കുവൈത്തി ഗായകന്‍ ഹുമൂദ് അല്‍ ഹുള്റും ഖത്തരി ഗായകന്‍ ഫഹദ് അല്‍ ഹജ്ജാജിയുമാണ് ഗായകര്‍

Related Tags :
Similar Posts