< Back
Qatar

Qatar
ചെറിയ ഇടവേളയ്ക്കുശേഷം ഖത്തറിൽ കോവിഡ് കേസുകൾ കുറയുന്നു
|22 July 2022 12:07 PM IST
ചെറിയ ഇടവേളയ്ക്കുശേഷം ഖത്തറിൽ വീണ്ടും കോവിഡ് കേസുകൾ കുറയുന്നു. നാല് ദിവസത്തിന് ശേഷം ഇന്നലെ, രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയെത്തിയിരിക്കുകയാണ്.
995 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 866 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. രോഗികളിൽ 129 പേർ യാത്രക്കാരാണ്.