< Back
Qatar
വിമാന യാത്രാ നിരക്ക് ഉയർന്ന് തന്നെ; പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ
Qatar

വിമാന യാത്രാ നിരക്ക് ഉയർന്ന് തന്നെ; പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ

Web Desk
|
8 Jun 2023 9:57 PM IST

ബലി പെരുന്നാള്‍ സമയത്ത് ടിക്കറ്റ് നിരക്ക് അരലക്ഷത്തിന് മുകളിലാണ്

ദോഹ: സ്‌കൂൾ വേനലവധിയടുത്തതോടെ ഖത്തറിൽ നിന്നും നാട്ടിലേക്കുള്ള വിമാന യാത്രാ നിരക്ക് കുതിച്ചുയരുകയാണ്. ദോഹയിൽ നിന്നും കണ്ണൂർ, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് നിലവിൽ 30000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്. ബലിപെരുന്നാൾ സമയത്തേക്ക് ബുക്കിങ് നടക്കുന്നത് അരലക്ഷത്തിന് മുകളിലാണ്.

വിമാനക്കമ്പനികളുടെ അമിത ചാർജിൽ നിന്നും രക്ഷ നേടാൻ മുൻ വർഷങ്ങളിൽ ചാർട്ടർ വിമാനങ്ങൾ ആശ്വാസമായിരുന്നു. എന്നാൽ ഇത്തവണ ചാർട്ടർ വിമാനം ഏർപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും കടമ്പകൾ ഏറെയാണെന്ന് ഖത്തറിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ കൾച്ചറൽ ഫോറം പറയുന്നു

നിലവിലെ വിമാന നിരക്കും ചാർട്ടർ വിമാനങ്ങളുടെ നിരക്കും തമ്മിൽ കാര്യമായി വ്യത്യാസമില്ല. 60 സീറ്റുകളുള്ള വിമാനങ്ങൾ ചാർട്ടർ ചെയ്യുമ്പോൾ മുഴുവൻ യാത്രക്കാരുടെയും വിശദാംശങ്ങൾ നേരത്തെ നൽകണമെന്നാണ് ഏവിയേഷൻ നിയമം. ഈ പട്ടികയിലുള്ള യാത്രക്കാരിൽ കാൻസലേഷൻ അനുവദിക്കില്ലെന്നതും പ്രതിസന്ധിയാണ്.

Similar Posts