< Back
Qatar

Qatar
ദോഹ-കൊച്ചി സെക്ടറില്‍ പുതിയ പ്രതിദിന വിമാന സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
|29 Sept 2023 1:11 AM IST
ജെറ്റ് എയര്‍വേസ് നേരത്തെ സര്‍വീസ് നടത്തിയിരുന്ന സമയത്താണ് പുതിയ സര്‍വീസ്
ദോഹ- കൊച്ചി സെക്ടറില്‍ പുതിയ പ്രതിദിന വിമാന സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ഒക്ടോബര്‍ 23 മുതലാണ് സര്‍വീസ് തുടങ്ങുക. ദോഹയില്‍ നിന്നും പുലര്‍ച്ചെ 4.45 ന് പുറപ്പെടും. 11.45 നാണ് വിമാനം കൊച്ചിയില്‍ എത്തുക.
കൊച്ചിയില്‍ നിന്നും 1.30ന് പുറപ്പെടുന്ന വിമാനം 3.45 ന് ദോഹയില്‍ എത്തും. ജെറ്റ് എയര്‍വേസ് നേരത്തെ സര്‍വീസ് നടത്തിയിരുന്ന സമയത്താണ് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്.
നിലവില്‍ ഖത്തറില്‍ നിന്നും 440 ഖത്തര്‍ റിയാല്‍ മുതല്‍ ടിക്കറ്റ് ലഭ്യമാണെന്ന് അക്ബര്‍ ഹോളിഡേയ്സ് ജനറല്‍ മാനേജര്‍ അന്‍ഷദ് അറിയിച്ചു.