< Back
Qatar

Qatar
ഖത്തറിലേക്ക് രണ്ട് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
|8 Aug 2023 7:21 AM IST
വേനലവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് കേരളത്തില്‍ നിന്നും ഖത്തറിലേക്ക് രണ്ട് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്.
ഈ മാസം 27ന് കോഴിക്കോട് നിന്നും രാവിലെ ഒമ്പതരയ്ക്കാണ് ഒരു സര്‍വീസ്. അന്നു തന്നെ ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 12.10ന് കോഴിക്കോട്ടേക്കും പ്രത്യേക സര്‍വീസുണ്ടാകും. 29 ന് കൊച്ചിയില്‍ നിന്നാണ് രണ്ടാമതത്തെ സര്‍വീസ്. രാവിലെ 8.15ന് വിമാനം പുറപ്പെടും. 11.20ന് ദോഹയില്‍ നിന്ന് തിരിച്ച് കൊച്ചിയിലേക്കും സര്‍വീസുണ്ടാകും.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് ഈ അധിക സര്‍വീസുകള്‍.