< Back
Qatar
ഖത്തർ അമീർ കപ്പ്: അൽദുഹൈൽ എഫ്‌സിക്ക് കിരീടം
Qatar

ഖത്തർ അമീർ കപ്പ്: അൽദുഹൈൽ എഫ്‌സിക്ക് കിരീടം

Web Desk
|
19 March 2022 10:49 PM IST

അൽദുഹൈലിന്റെ നാലാം അമീർ കപ്പ് കിരീടമാണിത്

ഖത്തർ അമീർ കപ്പ് ഫുട്‌ബോൾ ടൂർണമെൻറിൽ അൽദുഹൈൽ എഫ്‌സിക്ക് കിരീടം. അൽഗരാഫയെ ഒന്നിനെതിരെ അഞ്ച് ഗോളിന് തോൽപ്പിച്ചാണ് കിരീടനേട്ടം. ടൂർണമെന്റ് ഫേവറിറ്റുകളായ അൽസദ്ദിനെ വീഴ്ത്തിയെത്തിയ അൽദുഹൈൽ ഫൈനലിലും മികവ് ആവർത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിന് മുന്നിലെത്തി. എഡ്മിൽസൺ ജൂനിയറും ഒലൂങ്കയുമായിരുന്നു സ്‌കോറർമാർ. രണ്ടാംപകുതിയിൽ എതിരാളികളുടെ വലയിൽ മൂന്ന് ഗോളുകൾ കൂടി അടിച്ചുകയറ്റി അൽ ദുഹൈൽ. ക്യാപ്റ്റൻ അൽമോയിസ് അലിയും ഫെർജാനി സാസിയും അബ്ദുറഹ്‌മാൻ മുസ്തഫയുമാണ് ലക്ഷ്യം കണ്ടത്.



അഹമ്മദ് അലായിൽദിനാണ് ഗരാഫയുടെ ആശ്വാസ ഗോൾ നേടിയത്. അൽദുഹൈലിന്റെ നാലാം അമീർ കപ്പ് കിരീടമാണിത്. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ഫിഫ പ്രസിഡന്റ് ജിയോനി ഇൻഫാന്റിനോയും മത്സരം കാണാനെത്തിയിരുന്നു.

Al Duhail FC wins Qatar ameer Cup Football Tournament

Similar Posts