< Back
Qatar
Amir Cup final on May 24
Qatar

അമീർ കപ്പ് ഫൈനൽ മെയ് 24 ന്

Web Desk
|
25 April 2025 9:53 PM IST

മൂന്ന് കോടി ഖത്തർ റിയാൽ സമ്മാനത്തുകയുള്ള വമ്പൻ ക്ലബ് പോരാട്ടമാണ് അമീർ കപ്പ് ഫുട്‌ബോൾ

ദോഹ: ഖത്തർ ക്ലബ് ഫുട്‌ബോളിലെ അഭിമാന പോരാട്ടമായ അമീർ കപ്പ് ഫൈനൽ മെയ് 24 ന് നടക്കും. ഖലീഫ ഇന്റർ നാഷണൽ സ്റ്റേഡിയമാണ് വേദി. മൂന്ന് കോടി ഖത്തർ റിയാൽ സമ്മാനത്തുകയുള്ള വമ്പൻ ക്ലബ് പോരാട്ടമാണ് അമീർ കപ്പ് ഫുട്‌ബോൾ. പ്രാഥമിക റൗണ്ട് മത്സരങ്ങൾ പൂർത്തിയായതിന് പിന്നാലെ നോക്കൌട്ട് മത്സരങ്ങൾക്കുള്ള നറുക്കെടുപ്പ് കഴിഞ്ഞ ദിവസം നടന്നു. മെയ് നാലിനാണ് പ്രീക്വാർട്ടർ മത്സരങ്ങൾ തുടങ്ങുന്നത്. നാലു ദിവസങ്ങളിലായി പ്രീക്വാർട്ടർ മത്സരങ്ങൾ പൂർത്തിയാകും. ആദ്യ മത്സരത്തിൽ അൽ ഷഹാനിയ -മിസൈമീറിനെയും അൽ അഹ്‌ലി ഖത്തർ എസ്.സിയെയും നേരിടും.

ചാമ്പ്യൻ ക്ലബുകളായ അൽ സദ്ദിന് അൽ ഖർതിയാതും, അൽ ദുഹൈലിന് അൽ സൈലിയയുമാണ് എതിരാളികൾ. 53ാമത് എഡിഷൻ അമീർ കപ്പ് ഫുട്‌ബോളാണ് ഇത്തവണ നടക്കുന്നത്. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, ജാസിം ബിൻ ഹമദ് സ്റ്റേഡിയം, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം എന്നിവ മത്സര വേദികളാകും.

Similar Posts