< Back
Qatar
അമീർ കപ്പ് ഫൈനൽ നാളെ; അൽ ഗരാഫയും അൽ റയ്യാനും ഏറ്റുമുട്ടും
Qatar

അമീർ കപ്പ് ഫൈനൽ നാളെ; അൽ ഗരാഫയും അൽ റയ്യാനും ഏറ്റുമുട്ടും

Web Desk
|
23 May 2025 8:17 PM IST

നാളെ രാത്രി ഏഴ് മണിക്കാണ് മത്സരം

ദോഹ: ഖത്തറിലെ ക്ലബ് ഫുട്‌ബോളിലെ അഭിമാന പോരാട്ടമായ അമീർ കപ്പ് ഫൈനൽ നാളെ നടക്കും. അൽ ഗരാഫയും അൽ റയ്യാനും തമ്മിലാണ് കിരീടപ്പോരാട്ടം. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകൾ ഏതാണ്ട് പൂർണ്ണമായും വിറ്റഴിഞ്ഞു. 44,000ത്തിലധികം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയമാണിത്.

10, 30, 50 റിയാൽ നിരക്കിലാണ് ടിക്കറ്റുകൾ വിറ്റഴിച്ചത്. ടിക്കറ്റുകൾ വാങ്ങിയ കാണികൾക്കായി കാർ ഉൾപ്പെടെ അഞ്ചു ലക്ഷം റിയാലിന്റെ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാത്രി ഏഴ് മണിക്കാണ് മത്സരം. വൈകുന്നേരം നാല് മണി മുതൽ തന്നെ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. സെമിഫൈനലിൽ അൽ അഹ്ലിയെ പരാജയപ്പെടുത്തിയാണ് അൽ റയ്യാൻ കലാശപ്പോരിന് യോഗ്യത നേടിയത്. ഉംസലാലിനെ തകർത്താണ് അൽ ഗരാഫ ഫൈനലിൽ പ്രവേശിച്ചത്.

Related Tags :
Similar Posts