< Back
Qatar

Qatar
അമീർ കപ്പ് ഫുട്ബാൾ ഫൈനൽ ഇന്ന്
|12 May 2023 7:22 AM IST
30 ലക്ഷം ഖത്തർ റിയാലാണ് സമ്മാനത്തുക
ഖത്തറിലെ ഏറ്റവും വലിയ ആഭ്യന്തര ക്ലബ് പോരാട്ടമായ അമീർ കപ്പ് ഫുട്ബാൾ ഫൈനൽ ഇന്ന് നടക്കും. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അൽ സദ്ദ് എസ്.സിയും അൽ അറബി എസ്.സിയും തമ്മിലാണ് ഫൈനൽ.
രാത്രി ഏഴ് മണിക്കാണ് മത്സരത്തിന്റെ കിക്കോഫ് കുറിക്കുന്നത്. 30 ലക്ഷം ഖത്തർ റിയാലാണ് ഫൈനലിൽ വിജയികളാകുന്നവർക്കുള്ള സമ്മാനത്തുക.