< Back
Qatar

Qatar
സായുധ സേന കേന്ദ്രം സന്ദർശിച്ച് ഖത്തർ അമീർ
|25 Jun 2025 8:44 PM IST
മിസൈൽ ആക്രമണം വിജയകരമായി പ്രതിരോധിച്ച രീതിയും സ്വീകരിച്ച സുരക്ഷാ മുൻകരുതലുകളും അമീർ ചോദിച്ചറിഞ്ഞു
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തിന്റെ ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് സന്ദർശിച്ചു. വടക്കൻ സെക്ടറിലെ അൽ മസ്‌റൂഅ ജോയിന്റ് ഓപ്പറേഷൻ കമാൻഡിലാണ് അമീർ സന്ദർശനം നടത്തിയത്.
ഖത്തറിന്റെ സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണത്തിനും സാങ്കേതിക വിദ്യകളും സൈനിക ഉദ്യോഗസ്ഥർ അമീറിന് വിശദീകരിച്ചു. അൽ ഉദൈദിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ നടന്ന ഇറാൻ മിസൈൽ ആക്രമണം വിജയകരമായി പ്രതിരോധിച്ച രീതിയും സ്വീകരിച്ച സുരക്ഷാ മുൻകരുതലുകളും അമീർ ചോദിച്ചറിഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലുള്ള സായുധസേനയുടെ മികവിനെ അമീർ പ്രശംസിച്ചു.
ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി, ഉയർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവരും അമീറിനെ സന്ദർശനത്തിൽ അനുഗമിച്ചു.