< Back
Qatar
മാധ്യമങ്ങള്‍ നിശബ്ദരായി, ഇന്ത്യയില്‍ ഭയപ്പെടുത്തുന്ന സാഹചര്യം- അമിതാവ് ഘോഷ്
Qatar

''മാധ്യമങ്ങള്‍ നിശബ്ദരായി, ഇന്ത്യയില്‍ ഭയപ്പെടുത്തുന്ന സാഹചര്യം''- അമിതാവ് ഘോഷ്

Web Desk
|
21 Jan 2023 8:31 AM IST

ദോഹയില്‍ മീഡിയവണിന് അനുവദിച്ച അഭിമുഖത്തിലാണ് അമിതാവ് ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങളില്‍ ആശങ്കയും ഭയവും പ്രകടിപ്പിച്ചത്.

ദോഹ: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷത്തിന്‍റെ പേരില്‍ ആക്രമണങ്ങള്‍ കൂടിവരികയാണെന്ന് ലോകപ്രശസ്ത ‌എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ അമിതാവ് ഘോഷ്. ഇത് വളരെ ഭയപ്പെടുത്തുന്ന സാഹചര്യമാണ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ നിശബ്ദരായെന്നും അമിതാവ് ഘോഷ് പറഞ്ഞു. ദോഹയില്‍ മീഡിയവണിന് അനുവദിച്ച അഭിമുഖത്തിലാണ് അമിതാവ് ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങളില്‍ ആശങ്കയും ഭയവും പ്രകടിപ്പിച്ചത്.

ഇന്ത്യന്‍ മാധ്യമങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനികളുകളുടെയും സര്‍ക്കാരുമായി ചേര്‍ന്ന് നില്‍ക്കുന്ന മാധ്യമഭീമന്‍മാരുടെയും പിടിയിലാണ്. പ്രസ് ഫ്രീഡം ഇന്‍ഡക്സും ഇതാണ് സൂചിപ്പിക്കുന്നത്. പ്രകൃതിയെ പരിഗണിക്കാത്ത ഇന്ത്യയിലെ നിലവിലെ സാമ്പത്തിക‌ വ്യവസ്ഥയുടെ പരിണിത ഫലങ്ങള്‍ വൈകാതെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഇപ്പോഴുള്ളത് എക്സ്ട്രാക്ടീവ് എക്കണോമിക് സിസ്റ്റമാണ്. നേരത്തെ ഉണ്ടായിരുന്ന പ്രകൃതി സംരക്ഷണ നിയമങ്ങളെല്ലാം എടുത്തുകളഞ്ഞു. വനം വന്‍കിട ഖനന കമ്പനികള്‍ക്ക് തുറന്നുകൊടുത്തു. ആദിവാസികളുടെ ഭൂമി പോലും ടൂറിസം കമ്പനികള്‍ക്ക് തുറന്നുകൊടുത്തു. പത്തോപതിനഞ്ചോ വര്‍ഷം കഴിയുമ്പോളാണ് ഇത്തരം വികസനത്തിന്റെ പ്രശ്നങ്ങള്‍ വ്യക്തമാവുക. ഘോഷ് പറഞ്ഞു.

Related Tags :
Similar Posts