< Back
Qatar
അറേബ്യൻ ഗൾഫ് കപ്പ് ഫുട്‌ബോൾ;   സെമിയിൽ മുട്ടുമടക്കി ഖത്തർ
Qatar

അറേബ്യൻ ഗൾഫ് കപ്പ് ഫുട്‌ബോൾ; സെമിയിൽ മുട്ടുമടക്കി ഖത്തർ

Web Desk
|
17 Jan 2023 9:31 AM IST

അറേബ്യൻ ഗൾഫ് കപ്പ് ഫുട്‌ബോളിൽ സെമി ഫൈനലിൽ ഖത്തറിന് തോൽവി. ബസറയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമിഫൈനലിൽ, ആതിഥേയരായ ഇറാഖിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഖത്തർ അടിയറവ് പറഞ്ഞത്.

ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയിലാണ് മുഴുവൻ ഗോളുകളും പിറന്നത്. 17ാം മിനിറ്റിൽ ഇബ്രാഹിം ബയേഷിലൂടെ മുന്നിലെത്തിയ ഇറാഖിനെതിരെ 28ാം മിനിറ്റിൽ അംറോ സിറാജിലൂടെ ഖത്തർ സമനില നേടിയിരുന്നു.

തുടർന്ന്, 43ാം മിനിറ്റിൽ അയ്മൻ ഹുസൈൻ നേടിയ ഗോളിൽ ഇറാഖ് വിജയം പിടിച്ചെടുക്കുകയായിരുന്നു. കിക്കോഫ് വിസിലിനു പിന്നാലെ തന്നെ, ആക്രമിച്ചു കളിക്കാനായിരുന്നു ഇറാഖിന്റെ പദ്ധതി. അതുകൊണ്ടുതന്നെ ആദ്യപകുതിയിൽ കൂടുതൽ ഗോളവവസരങ്ങൾ തുറന്നെടുക്കാനും മത്സരത്തിൽ മികവ് കാണിക്കാനും അവർക്ക് സാധിച്ചു.

ലോകകപ്പിന് പിന്നാലെ നടക്കുന്ന ടൂർണമെന്റിൽ പ്രമുഖ താരങ്ങളൊന്നുമില്ലാതെയാണ് ഖത്തർ കളിക്കാനെത്തിയത്.

Similar Posts