< Back
Qatar

Qatar
ആവേശം മാത്രമല്ല; സന്നദ്ധസേവന മേഖലയിലും സജീവമായി അർജന്റീന ഫാൻസ് ഖത്തർ
|30 July 2022 10:48 PM IST
ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തറിലെ ബ്ലഡ് ബാങ്കുകളിൽ രക്തം കൂടുതലായി ആവശ്യംവന്നേക്കാം. ഈ സാഹചര്യത്തിലാണ് ഖത്തറിലെ അർജന്റീനൻ ആരാധർ രക്തദാനം ചെയ്തത്
കളിയാവേശത്തിനൊപ്പം സന്നദ്ധസേവന മേഖലയിലും സജീവമായി അർജന്റീന ഫാൻസ് ഖത്തർ. കഴിഞ്ഞ ദിവസം ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ ആരാധകർ കൂട്ടത്തോടെയെത്തി രക്തദാനം ചെയ്തു.
ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തറിലെ ബ്ലഡ് ബാങ്കുകളിൽ രക്തം കൂടുതലായി ആവശ്യംവന്നേക്കാം. ഈ സാഹചര്യത്തിലാണ് ഖത്തറിലെ അർജന്റീനൻ ആരാധർ കൂട്ടമായെത്തി ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ രക്തദാനം ചെയ്തത്.
വരും ദിവസങ്ങളിലും കൂടുതൽ പേർ രക്തദാനവുമായി മുന്നോട്ടുവരുമെന്ന് അർജന്റീന ഫാൻസ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നവർ അറിയിച്ചു. മലയാളി ആരാധകർ സംഘടിപ്പിച്ച പരിപാടിക്ക് പിന്തുണയും ആശംസകളുമായി ഖത്തറിലെ അർജന്റീന എംബസി അറ്റാഷെ സെർജിയോ, അർജന്റീന ഫാൻ ലീഡർ മരിയ ഹെർമിന എന്നിവരുമെത്തി. ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.