< Back
Qatar
ഖത്തർ ക്ലബിനെ കളി പഠിപ്പിക്കാൻ അർജന്റീനയുടെ മുൻ സൂപ്പർ താരം ഹെർനൻ ക്രെസ്‌പോയെത്തുന്നു
Qatar

ഖത്തർ ക്ലബിനെ കളി പഠിപ്പിക്കാൻ അർജന്റീനയുടെ മുൻ സൂപ്പർ താരം ഹെർനൻ ക്രെസ്‌പോയെത്തുന്നു

Web Desk
|
25 March 2022 10:59 PM IST

46 കാരനായ ക്രെസ്‌പോ 2014 മുതൽ വിവിധ ക്ലബുകളെ പരിശീലിപ്പിച്ചുവരികയാണ്

ഖത്തർ ക്ലബ് അൽദുഹൈലിനെ കളി പഠിപ്പിക്കാൻ അർജന്റീനയുടെ സൂപ്പർ താരമായിരുന്ന ഹെർനൻ ക്രെസ്‌പോയെത്തുന്നു. 2023 ജൂൺ വരെയാണ് കരാർ. ഇതുവരെ ബ്രസീൽ ക്ലബ് സാവോ പോളോയുടെ പരിശീലകനായിരുന്നു ക്രെസ്‌പോ. പോർച്ചുഗീസുകാരനായ ലൂയിസ് കാസ്‌ട്രോയ്ക്ക് പകരക്കാരനായാണ് ക്രെസ്‌പോയെത്തുന്നത്. കാസ്‌ട്രോയ്ക്ക് കീഴിൽ അൽ ദുഹൈൽ ഖത്തർ സ്റ്റാർസ് ലീഗിൽ രണ്ടാം സ്ഥാനവും അമീർ കപ്പ് കിരീടവും നേടിയിരുന്നു. 46 കാരനായ ക്രെസ്‌പോ 2014 മുതൽ വിവിധ ക്ലബുകളെ പരിശീലിപ്പിച്ചുവരികയാണ്. അർജന്റീനയ്ക്കായി 64 മത്സരങ്ങളിൽ നിന്നായി 35 ഗോളുകൾ നേടിയിട്ടുണ്ട്.

Argentina superstar Hernn Crespo arrives to teach Qatari club Alduhail

Similar Posts