< Back
Qatar
Qatar
ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ലോഗോ പുറത്തിറക്കി
|12 May 2023 7:39 AM IST
ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ലോഗോ ഖത്തറിൽ പുറത്തിറക്കി. കതാറ ഒപേറ ഹൗസിൽ നടന്ന നറുക്കെടുപ്പ് വേദിയിലാണ് ലോഗോ അവതരിപ്പിച്ചത്.
ഏഷ്യൻ കപ്പ് ട്രോഫിയും, അറബികളുടെ പ്രിയപ്പെട്ട ഫാൽകൺ പക്ഷിയുടെ തൂവലും, വിടർന്നു നിൽക്കുന്ന താമരപ്പുവിതളുകളുമെല്ലാം സന്നിവേശിപ്പിക്കുന്നതാണ് പുതിയ ലോഗോ.
ലോഗോയുടെ മുകളിലെ മെറൂൺ നിറം ഖത്തറിന്റെ ദേശീയ പതാകയെ പ്രതിനിധാനം ചെയ്യുന്നു. അറബിക് കാലിഗ്രാഫിയിൽ നിന്നുള്ള പ്രചോദനം ഉൾകൊണ്ടാണ് ലോഗോയുടെ അക്ഷരങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.